സ്മാര്‍ട്ട് ഫോണിന് അടിമയായ അവസ്ഥയാണെങ്കിൽ പരിഹരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഒഴിവാക്കാന്‍ വഴികളുണ്ട് .
ഇടക്കിടെ നോട്ടിഫിക്കേഷന്‍ ഒഴിവാക്കാൻ അത്യാവശ്യം ഇല്ലാത്ത ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ കസ്റ്റമൈസ് ചെയ്തുവെക്കലാണ് ആദ്യപടി.ദിവസം 20 തവണയില്‍ കൂടുതല്‍ ഫോണെടുത്ത് നോക്കില്ല എന്ന് തീരുമാനിക്കുക. അത്യാവശ്യം കോൾ എടുക്കാം.
ആപ്പുകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ പലതും ഒരുപക്ഷെ പറഞ്ഞാല്‍ വലിയ ആപ്പുകളാണ്. ഫേസ്ബുക്കും ട്വിറ്ററും പോലുള്ള ആപ്പുകള്‍ അത്യാവശ്യമാണോ എന്നത് ചിന്തിക്കുക .
അനാവശ്യമായ ആപ്പുകള്‍ ഫോണില്‍ കുത്തിനിറക്കാതിരിക്കുക.ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സ്മാര്‍ട്ട് ഫോണ്‍ ഓഫ് ചെയ്ത് വെച്ച് നോക്കൂ.ആദ്യം കുറച്ച് ദിവസം ഉറക്കം ശരിയായില്ല എന്ന് തോന്നും.
പതുക്കെ അതും ശരിയാകും.ഫാഷന്‍ വേണ്ടി മാത്രം വാച്ച് കെട്ടുകയും മൊബൈലില്‍ സമയം നോക്കുകയും ചെയ്യുന്നവരാണ് കൂടുതലും.
മൊബൈലില്‍ സമയം നോക്കുന്നത് നിര്‍ത്തി സമയം നോക്കാന്‍ വാച്ച് തന്നെ ഉപയോഗിച്ചാല്‍ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ഒരളവ് വരെ കുറയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക