മഞ്ജു വാര്യരും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വെള്ളരിപട്ടണത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. സഹോദരങ്ങളായ രണ്ട് രാഷ്ട്രീയ പ്രവർത്തകരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ട്രെയ്ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം മാർച്ച് 24ന് തിയറ്ററുകളിൽ എത്തും.
ചിത്രത്തിൽ സൗബിൻ ഷാഹിർ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലായിരിക്കും എത്തുമെന്നാണ് സൂചന. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക