തലശേരി: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി നേതാക്കളുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റബ്ബർ വിലയടക്കമുള്ള ആശങ്കകൾ ബിഷപ്പ് യോഗത്തിൽ പങ്കുവെച്ചതായി ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു. അതേസമയം ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗിന് പ്രതിനിധികളെ ക്ഷണിക്കാനാണ് ബി.ജെ.പി സംഘം എത്തിയതെന്ന് ബിഷപ്പ് ഹൗസ് വിശദീകരിച്ചു.
റബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തിയാൽ കേരളത്തിൽ ബി.ജെ.പിക്ക് എം.പിമാരില്ലെന്ന ആശങ്ക മലയോര കർഷകർ മാറ്റുമെന്ന മാർ പാംപ്ലാനിയുടെ പരാമർശം ചർച്ചയായതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ച. 300 രൂപ വില ഉറപ്പാക്കിയാൽ പിന്തുണ നൽകുമെന്ന് ആലക്കോട് നടന്ന കർഷക റാലിയെ അഭിസംബോധന ചെയ്യവെ ബിഷപ്പ് വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക