തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. സർവകാല റെക്കോർഡിലായിരുന്നു ഇന്നലെ സ്വർണ വില. എന്നാൽ ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില വീണ്ടും 43,000 രൂപയിലെത്തി. 43,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 1800 രൂപയാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 5,480 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4,555 രൂപയാണ്.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളി വില ഒരു രൂപ ഉയർന്നിരുന്നു. സാധാരണ വെള്ളിയ്ക്ക് 74 രൂപയാണ് വില. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക