ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ നടന്ന സ്ത്രീകളുടെ ഡിജെ പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്ന് ആരോപിച്ച് ബജ്റംഗ് ദള്‍ ആക്രമണം. കുട്ടികളടക്കം പാർട്ടിക്കെത്തിയവരെ ഹോട്ടലിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.
സ്ത്രീകളുടെ വസ്ത്രധാരണ രീതിയെയും പരസ്യമായി അപമാനിച്ചു. ശിവമോഗ കൂവമ്പ് റോഡിലെ ഹോട്ടലിലേക്ക് ബജ്റംഗ് ദള്‍ പ്രവർത്തകർ അതിക്രമിച്ച് കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല.
സ്ത്രീകളുടെ രാത്രികാല ഡിജെ പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും അത്തരം നടപടികൾ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. ഹോട്ടലിൽ സ്ത്രീകളുടെ ഡിജെ പാർട്ടി നടക്കുന്നതായി ഒരാഴ്ച മുമ്പ് പോലീസിനെ അറിയിച്ചിരുന്നുവെന്ന് ബജ്റംഗ് ദള്‍ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു. ഹോട്ടലിൽ റെയ്ഡ് നടത്താൻ പോലീസിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ഗൗഡ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക