മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്.
ഇന്ന് മാളവികയുടെ ജന്മദിനമാണ്.ഈ സന്ദർഭത്തിൽ മാളവികയുടെ കുട്ടിക്കാല വിഡിയോ ട്രോൾ രൂപത്തിൽ പങ്കുവെച്ചിരിക്കുകയാണ് സഹോദരൻ കാളിദാസ്. ഒരു അഭിമുഖം നീണ്ടുപോകുമ്പോൾ അസ്വസ്ഥയാകുന്ന മാളവികയെ വിഡിയോയിൽ കാണാം.
കാളിദാസ് കുറിക്കുന്നു….
‘ഇന്ന് നിന്റെ പിറന്നാളാണ്..ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന് എനിക്കറിയാം, എന്നാൽ നിന്റെ ജന്മനായുള്ള ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഡിയോയിൽ വ്യക്തമായി അത് കാണിച്ചിരിക്കുന്നു …നീ എല്ലാത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു ഒരു ദിവസം ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വിഡിയോയെ നീ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തിൽ ഇത് ഞങ്ങളുടെ ജീവിതമാണ് ! നമ്മെ കാത്തിരിക്കുന്ന ഇനിയും നിരവധി ഭ്രാന്തൻ സാഹസികതകളിലേക്ക്..’
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക