അബുദാബി: റംസാനെ വരവേൽക്കാനൊരുങ്ങി യു.എ.ഇ. ആരാധനാലയങ്ങളും വീടുകളുമെല്ലാം വൃത്തിയാക്കിയും വെള്ള പൂശിയും രാജ്യവും ജനങ്ങളും ഒരുക്കങ്ങൾ പൂർത്തിയാക്കി. സമൂഹ നോമ്പുതുറയ്ക്കായി ടെൻഡുകളും ഒരുക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങളില്ലാത്ത റംസാൻ ദിവസങ്ങളിൽ പരമാവധി പ്രാർത്ഥനയും സൽക്കർമങ്ങളും അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ഈ മാസം 23ന് നോമ്പ് ആരംഭിക്കും. നോമ്പിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് സ്വദേശികളും വിദേശികളും വിട്ടുനിൽക്കണമെന്ന് മതകാര്യ വകുപ്പ് ഓർമ്മിപ്പിച്ചു.
വ്യാപാര സ്ഥാപനങ്ങൾ 25 മുതൽ 75% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിവസമായ ഇന്നലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ വൻ തിരക്കായിരുന്നു. റംസാൻ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾ പ്രത്യേക സ്ഥലത്ത് ഒരുക്കി റംസാൻ മേളയും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക