രാജകുമാരി: ഇടുക്കി ചിന്നക്കനാലിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച നടപ്പിലാക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പിടികൂടാനുള്ള ട്രയല്‍ നടത്തുമെന്ന് മൂന്നാർ ഡി.എഫ്.ഒ രമേഷ് ബിഷ്ണോയ് പറഞ്ഞു.
അരിക്കെണി വെച്ച് കൊമ്പനെ സിമന്റ് പാലത്തിന് സമീപം കൊണ്ടുവരാനാണ് നീക്കം. അതിനുശേഷം മയക്കുവെടി വെക്കും. ദൗത്യ സംഘത്തിലെ മൂന്ന് കുങ്കി ആനകളിൽ ഒന്നായ വിക്രം ചിന്നക്കനാലിലെത്തി. അടുത്ത ദിവസങ്ങളിൽ രണ്ട് ആനകളെ കൂടി കൊണ്ടുവരും.
പ്രദേശത്ത് നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ സിമന്റ് പാലത്തിനടുത്തുള്ള വീട് താൽക്കാലിക ‘റേഷൻ കട’ ആക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. ആനയെ കടയിലേക്ക് ആകർഷിച്ച് മയക്കുവെടി വെച്ച് പിടികൂടാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക