Home FOOD ഐസ്ക്രീം അമിതമായി കഴിക്കുന്നവരാണോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളു..

ഐസ്ക്രീം അമിതമായി കഴിക്കുന്നവരാണോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളു..

ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. അതുപോലെ ഐസ്ക്രീം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്..

ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം നന്നായി വിയർത്തിരിക്കുന്ന സമയത്ത് ഐസ്ക്രീം ഒഴുവാക്കുന്നതാണ് നല്ലത്. കാരണം വിയർത്തിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ പിടിപെടുന്നതിനും ഇത് കാരണമാകും.

ഐസ്ക്രീമിൽ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഐസ്ക്രീം കഴിച്ച ഉടൻ വെയിലു കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്. രാത്രി സമയങ്ങളിലും ഐസ്ക്രീം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Also Read :   പ്രധാനമന്ത്രി ഇന്ന്പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യും; ദില്ലിയില്‍ കനത്ത സുരക്ഷ