Home HEALTH വേനൽക്കാല സൂര്യനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാല സൂര്യനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാല സൂര്യനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിന് കേടുവരുത്തുന്ന അതേ ദോഷകരമായ രശ്മികൾ തിമിരം, പെറ്റെർജിയ തുടങ്ങിയ അസുഖങ്ങളിലേക്കും നയിക്കും. അതുകൊണ്ട് തന്നെ കണ്ണിന് പ്രത്യേക പരിചരണം വേനൽക്കാലത്ത് ആവശ്യമാണ്.

കണ്ണുകൾ പൂർണമായും വെയിലിലേക്ക് ഇറങ്ങുമ്പോൾ മറഞ്ഞിരിക്കണം . അതുകൊണ്ട് തന്നെ എപ്പോഴും വശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന തരത്തിലുള്ള തൊപ്പികൾ ധരിക്കുക. കുറഞ്ഞത് 3 ഇഞ്ചെങ്കിലും ഉള്ള ഒരു വശം തൊപ്പിക്കുണ്ടെന്ന് ഉറപ്പാക്കുക. ഇനി തൊപ്പി ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുട ഉപയോഗിക്കേണ്ടതാണ്. കാരണം, കടുത്ത ചൂടിനേക്കാളും അപകടകാരിയാണ് കണ്ണിലേക്ക് നേരിട്ട് പതിക്കുന്ന സൂര്യരശ്മികൾ.

മറ്റൊരു ഫലപ്രദമായ മാർഗം സൺഗ്ലാസ്സുകൾ ധരിക്കുക എന്നതാണ്. എന്നാൽ സൺഗ്ലാസ്സുകൾ തിരഞ്ഞെടുക്കുമ്പോൾ 100% യുവി‌എ / യു‌വി‌ബി സൺ പ്രൊട്ടക്ഷൻ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. സൂര്യതാപത്തിൽ നിന്നുണ്ടാകുന്ന ചുവപ്പ്, വേദന, മങ്ങിയ കാഴ്ച എന്നിവ തടയാൻ സൺഗ്ലാസ്സുകൾക്ക് കഴിയും. ഇതിനെല്ലാം പുറമെ നന്നായി വെള്ളം കുടിക്കുകയും തണുത്ത വെള്ളത്തിൽ കണ്ണുകൾ ഇടയ്ക്കിടെ കഴുകുകയും ചെയ്യാൻ ശ്രദ്ധിക്കണം.

 

Also Read :   സിദ്ദീഖ് കൊലപാതകം: പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും