കണ്ണൂർ: ചെറുതാഴം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽദിനം പൂർത്തിയാക്കിയ തൊഴിലാളികളെ കല്യാശ്ശേരി എം എൽ എ എം വിജിൻ അഭിനന്ദിച്ചു.
രണ്ടാം വാർഡ് മെമ്പർ ശ്രീ കെ ശശിധരൻ അധ്യക്ഷനായി. ചെറുതാഴം പഞ്ചായത്ത് തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയർ വിപിൻ കെസി, രണ്ടാം വാർഡ് മേറ്റ് ഷീബ സെബാസ്റ്റ്യൻ, ബേബി കെ ഇ എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ എം എൽ എയുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക