പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയായാലും പറയാന്‍ ഒരു മടിയും ഇല്ലെന്ന് നടി ദിവ്യ എം നായർ. കോളേജ് കാലത്ത് ബസില്‍ വെച്ച് തോണ്ടുന്നവര്ക്കൊക്കെ നല്ലത് കൊടുത്തിട്ടുണ്ടെന്നും ശരീരത്തില്‍ തൊട്ടാല്‍ ആരാണെങ്കിലും ഉറപ്പായും കൊടുക്കുമെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.
നൊന്താല്‍ തിരിച്ച് കിട്ടുമെന്ന്’അച്ഛനെയും അമ്മയെയും ഒഴിച്ച് ബാക്കി ആരെയും ഞാന്‍ തല്ലും’ പക്ഷെ ഇതുവരെ ഒരാളെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ജിനു ജോസഫിനെ ചെരുപ്പ് വച്ച് ചവിട്ടുന്ന രംഗം ഉണ്ട്.
പ്രാക്ടീസ് സമയത്തൊക്കെ ചെയ്തു നോക്കാന്‍ പോലും മടിയായിരുന്നു. പക്ഷെ ഷോട്ടിന്റെ സമയത്ത് നല്ല ഒരു അസ്സല് ചവിട്ട് കൊടുത്തിട്ടുണ്ട്, ജിനുവിനെ ചവിട്ടേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ആലോചിച്ചിരുന്നു.
റിഹേഴ്സല്‍ ചെയ്തപ്പോള്‍ ഞാന്‍ ചെരുപ്പൊക്കെ ഊരി പതുക്കെ ചവിട്ടി. പക്ഷെ ജിനു സുഹൃത്തും കൂടെയാണ്. ഒന്നും നോക്കേണ്ട നന്നായി ചവിട്ടിക്കോയെന്ന് പറഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ലെന്നും ദിവ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക