Home AUTOMOBILE ആദ്യ പറക്കും ബൈക്കുമായി ജപ്പാൻ സ്റ്റാർട്ടപ്പ് കമ്പനി

ആദ്യ പറക്കും ബൈക്കുമായി ജപ്പാൻ സ്റ്റാർട്ടപ്പ് കമ്പനി

ജപ്പാൻ: ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്കുമായി ജപ്പാനിലെ ഒരു കമ്പനി. ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയർവിൻ ടെക്നോളജീസാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ പറക്കും ഹോവർ ബൈക്കിന്‍റെ പേര് എക്‌സ്‌ടൂറിസ്‌മോ എന്നാണ്. കമ്പനി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാ പേജിൽ ബൈക്കിന്‍റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഡെട്രോയിറ്റ് ഓട്ടോ ഷോയുടെ കോ-ചെയർപേഴ്സൺ താഡ് സോട്ട് എക്‌സ്‌ടൂറിസ്‌മോ ഓടിച്ച് സംതൃപ്തി പ്രകടിപ്പിച്ചു. എക്‌സ്‌ടൂറിസ്‌മോ ഓടിക്കുന്നത് വളരെ സുഖകരവും ആവേശകരവുമായ അനുഭവമാണെന്ന് അദ്ദേഹം പറയുന്നു.

കമ്പനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തി. പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒരാൾ വാഹനം ഓടിക്കുന്ന ചിത്രവുമുണ്ട്.  ചിത്രങ്ങൾ കണ്ട ശേഷം പറക്കുന്ന ബൈക്കല്ല, വലിയ ഡ്രോൺ ആണെന്ന് ചിലർ കമന്‍റ് ചെയ്തു. എന്നിരുന്നാലും, മറ്റുള്ളവർ ഈ കണ്ടെത്തലിനെ വിപ്ലവകരമായ ഒന്ന് എന്ന് വിളിച്ചു. വരും കാലങ്ങളിൽ ആളുകൾ റോഡ് മാർഗമല്ല, മറിച്ച് ആകാശത്തിലൂടെയാണ് സഞ്ചരിക്കുകയെന്ന് ചിലർ എഴുതി. ഇത്തരം വാഹനങ്ങൾ ജനപ്രിയമായാൽ ആകാശവും മലിനമാകുമെന്ന് മറ്റൊരു വിഭാഗം ആളുകൾ ആശങ്കാകുലരായിരുന്നു.

Also Read :   വിധവയായതിന്റെ പേരിലാണ്‌ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനത്തില്‍നിന്ന്‌ ഒഴിവാക്കിയതെന്ന് ഡോ.എം.എന്‍ കാരശ്ശേരി