Home CRIME മദ്യ ലൈസൻസ് അഴിമതി; അനുകൂല തെളിവുകൾ പ്രവർത്തകരെ ഉയർ‌ത്തിക്കാട്ടി കവിത

മദ്യ ലൈസൻസ് അഴിമതി; അനുകൂല തെളിവുകൾ പ്രവർത്തകരെ ഉയർ‌ത്തിക്കാട്ടി കവിത

ന്യൂഡൽഹി: അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നതിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് മുന്നിൽ തനിക്ക് അനുകൂലമായി തെളിവുകൾ സമർപ്പിച്ച് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കെ കവിത. ഡൽഹി മദ്യ ലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണിത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ഓഫീസിലേക്ക് പോകുന്നതിനിടെയാണ് കവറിനുള്ളിലെ ഫോണുകൾ ഉൾപ്പെടെ കവിത ഉയർത്തിക്കാട്ടിയത്.

ഈ ഫോണുകളാണ് കവിത ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാക്കുന്ന തെളിവെന്നാണ് വിവരം. തെളിവ് നശിപ്പിക്കാൻ കവിത പത്തോളം ഫോണുകൾ തകർത്തതായി ഇഡി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അണികൾക്ക് മുന്നിൽ കവിത ഫോണുകൾ പ്രദർശിപ്പിച്ചത്. രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കവിതയ്ക്ക് നോട്ടീസ് നൽകി. കവിതയെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു.

അതേസമയം, ഹൈദരാബാദ് ആസ്ഥാനമായുള്ള മദ്യവ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഏപ്രിൽ മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കവിതയുടെ കൂട്ടാളി അഭിഷേക് ബൊയ്നപള്ളി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. അപേക്ഷ ഏപ്രിൽ 12ന് പരിഗണിക്കും. 2021 ൽ ഡൽഹിയിൽ സർക്കാർ നടത്തുന്ന മദ്യവിൽപ്പനയുടെ ലൈസൻസ് സ്വകാര്യ മേഖലയ്ക്ക് കൈമാറിയതിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ.

Also Read :   'ദി കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദീപ്‌തോ സെൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍