Home INTERNATIONAL ലൈംഗികാരോപണ കേസ് കുത്തിപ്പൊക്കുന്നു; ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ലൈംഗികാരോപണ കേസ് കുത്തിപ്പൊക്കുന്നു; ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ന്യൂയോർക്ക്: പോൺ താരം സ്റ്റോമി ഡാനിയൽസിന് രഹസ്യമായി പണം നൽകിയെന്ന കേസ് വീണ്ടും കുത്തിപ്പൊക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2016 ലെ കേസിൽ ന്യൂയോർക്ക് ജൂറി നടത്തിയ അന്വേഷണത്തിനെതിരെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ട്രംപിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഈ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ജോ ബൈഡനെതിരെ ട്രംപ് രംഗത്തെത്തിയത്. തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ട്രംപ് അതിനെതിരെ പോരാടാൻ അനുയായികളോട് അഭ്യർത്ഥിച്ചു.  തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് തന്‍റെ അനുയായികളോട് ഒപ്പം നിൽക്കാൻ ആവശ്യപ്പെട്ടത്. കേസിൽ ബൈഡൻ ഭരണകൂടവും മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗും ഒത്തുകളിച്ചതായി ട്രംപ് ആരോപിച്ചു. 

ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുകയായിരുന്നു. ലൈംഗികാരോപണ കേസ് ട്രംപിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.

Also Read :   മഴകാരണം മുടങ്ങിയ ഐപിഎൽ ഫൈനൽ ഇന്ന്