ചൂടുകാലത്ത് ഏറെ ശ്രദ്ധയോടെ മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ . ഉച്ചനേരത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത് .
ഉച്ചനേരത്തു ബന്ധപ്പെടണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, അത് ശീതീകരിച്ച മുറിക്കുള്ളില്‍ ആകുന്നതാഉത്തമം . വേനല്‍ക്കാലത്ത് രാവിലെയും വൈകുന്നേരം നാലുമണിക്കു ശേഷവും സെക്സില്‍ ഏര്‍പ്പെടുന്നതാണ് അഭികാമ്യം. ശരീരം ഏറ്റവും ചൂടു പിടിച്ചിരിക്കുന്ന സമയമായതിനാല്‍ ഇരുവരും ശരീരം തണുപ്പിക്കേണ്ടതുണ്ട്.
ലൈംഗികബന്ധത്തിനു മുമ്പും ശേഷവും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. മാത്രമല്ല, ബാത്ത് ടബ്ബ് പോലെയുള്ള ഇടങ്ങള്‍ ലൈംഗികബന്ധത്തിനായി തെരഞ്ഞെടുക്കുന്നതും നല്ല തീരുമാനമാണ്. തണുപ്പ് പകരുന്ന പഴച്ചാറുകളോ ദൂഷ്യഫലമില്ലാത്ത ക്രീമുകളോ ഇരുവരും ശരീരത്തില്‍ പുരട്ടാവുന്നതാണ്.
അത് സെക്സിനെ കൂടുതല്‍ ആനന്ദദായകമാക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
മനസ് തണുപ്പിക്കുന്ന സംഗീതം ശ്രവിച്ചുകൊണ്ടുള്ള ബന്ധപ്പെടല്‍ ശരീരത്തെയും മനസിനെയും ആനന്ദിപ്പിക്കുകയും ഉന്മേഷഭരിതമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക