അമിതമായി കോപം വരുന്ന അവസ്ഥ നിയന്ത്രിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കുക. ദേഷ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് ഇതിലൂടെ കഴിയും. അമിത ദേഷ്യത്തിൽ പൊട്ടിത്തെറിച്ചതു കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരമാകില്ലെന്നും ഓർക്കുക.
ദേഷ്യം വന്നിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴെങ്കിൽ ഒന്നു മുതൽ 100 വരെ എണ്ണുക. പൂർത്തിയാകുമ്പോൾ 100 ൽ നിന്നു പിന്നോട്ടും എണ്ണാവുന്നതാണ്. ഇത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് സാവധാനത്തിലാക്കുകയും പതിയെ പതിയെ ദേഷ്യം കുറയ്ക്കുവാനും സാഹായിക്കുന്നു ദേഷ്യം വരുമ്പോൾ ശ്വാസന പ്രക്രിയയും വേഗത്തിലാക്കുന്നു.
അതിനാൽ വളരെ സാവധാനത്തിൽ മൂക്കിലൂടെ ദീർഘശ്വാസം എടുത്ത് ഒരു മിനിറ്റ് ശേഷം വായിലൂടെ ശ്വാസം പുറത്തു വിടുക. ഇതിലൂടെ സാവധാനം ദേഷ്യം നിയന്ത്രിക്കാവുന്നതാണ്. ദേഷ്യമുള്ള സമയത്ത് നടക്കുക.
വ്യായാമം ഞരമ്പുകളെ ശാന്തമാക്കുകയും ദേഷ്യം കുറയുകയും ചെയ്യും. നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ട് വച്ച് ഡാൻസും ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ജിമ്മിൽ പോകാം.മനസ്സിനെയും ശരീരത്തെയും റിലാക്സ് ചെയ്യിക്കുന്ന എന്തും ദേഷ്യം കുറയ്ക്കാനും സഹായിക്കും ചിലസമയത്തെ ചില വാക്കുകൾ നമ്മളെ വളരെയധികം സ്വാധീനിക്കും.
ദേഷ്യം വരുമ്പോൾ റിലാക്സ്, ടേക്ക് ഇറ്റ് ഈസി, നിനക്കിതു ചെയ്യാൻ കഴിയും, എല്ലാം ശരിയാകും ഇവയിൽ ഏതെങ്കിലും ഒന്നു പറഞ്ഞു നോക്കു ദേഷ്യം കുറഞ്ഞു സാവധാനെ ശാന്തതയിലേക്ക് വരാൻ സാധിക്കും. ദേഷ്യം വരുമ്പോൾ നിശബ്ദരായിരിക്കാൻ ശ്രമിക്കുക.
കുറച്ചു സമയം സംസാരിക്കില്ല എന്നും അടുത്ത അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ ഞാൻ ഓകെ ആകും എന്നും തീരുമാനിക്കുക യോഗ, വികാരങ്ങളെ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും.കഴുത്തും തോളും വശങ്ങളിലേക്കു തിരിക്കുകയും, കാലും കയ്യും എല്ലാം നിവർത്തുകയും മടക്കുകയും ചെയ്യുക. ഇതിലൂടെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കും. ചെറിയ ചില ശരീര ചലനങ്ങളും ഗുണകരമാണ്.
ജീവിതത്തിൽ എത്രയെത്ര നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടോ അതൊക്കെ ഓർക്കുക. ഇങ്ങനെയും നിയന്ത്രിക്കാം ദേഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക