തിരുവനന്തപുരം: ജൂലൈയിൽ ചീഫ് സെക്രട്ടറി വി.പി.ജോയി വിരമിക്കുമ്പോൾ നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ.വി വേണു ചീഫ് സെക്രട്ടറിയായേക്കും. വേണുവിനേക്കാൾ സീനിയോറിറ്റിയുള്ള കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല.
അടുത്ത വർഷം ജനുവരി വരെ സർവീസുള്ള ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിന്റെ പാർലമെന്ററി കാര്യ സെക്രട്ടറിയാണ്. ഭരണപരിഷ്കരണ അഡി. ചീഫ് സെക്രട്ടറി ആശാ തോമസ് ഈ വർഷം ഏപ്രിലിൽ ജോലിയിൽ നിന്ന് വിരമിക്കും. മൂന്ന് വർഷത്തിലേറെ സർവീസുള്ള മനോജ് ജോഷി കേന്ദ്രത്തിൽ നഗരകാര്യ സെക്രട്ടറിയാണ്. കേന്ദ്ര സഹകരണ വകുപ്പ് സെക്രട്ടറി ദേവേന്ദ്ര കുമാർ സിങ്ങിന്റെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കും. ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിങിനാണ് വേണുവിനെക്കാൾ സീനിയോറിറ്റി കൂടുതൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക