വയറിലെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമം മാത്രം പോരാ ഭക്ഷണകാര്യത്തിലും അൽപം ശ്രദ്ധ വേണം. കലോറി കുറഞ്ഞതും അതുപോലെ സീറോ കലോറി ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഏതൊക്കെയാണ് ‘സീറോ കലോറി’ ഭക്ഷണങ്ങളെന്ന് അറിയാം….
വെള്ളരി: വെള്ളരിക്ക ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. ഇതിൽ കലോറി വളരെ കുറവാണ്. ജലത്തിന്റെ അംശം വളരെ കൂടുതൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
സെലറി: ‘സീറോ കലോറി ഫുഡ്’ എന്ന് പൂർണമായി പറയാവുന്നതാണ് സെലറി. സെലറിയിൽ 95 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല നാരുകളാൽ സമ്പുഷ്ടമാണ് സെലറി. 100 ഗ്രാം സെലറിയിൽ 16 കലോറി മാത്രമേ ഉള്ളൂ. വിറ്റാമിൻ എ, സി തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്. സെലറി ജ്യൂസായോ സാലഡ് ആയോ കഴിക്കാവുന്നതാണ്.
കാരറ്റ്: കലോറി കുറവുള്ള പച്ചക്കറിയാണ് കാരറ്റ്. ഇത് കാഴ്ച ശക്തി വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. എന്നാൽ തടി കുറയ്ക്കാനും കാരറ്റ് മികച്ചതാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കാരറ്റ് സഹായിക്കും.
ബ്രൊക്കോളി: ഉയർന്ന പോഷക മൂല്യവും കുറഞ്ഞ കലോറിയും ബ്രോക്കോളിയെ പ്രിയപ്പെട്ട താക്കുന്നു. കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ് ബ്രൊക്കോളിയ്ക്കുണ്ട്. 100 ഗ്രാം ബ്രൊക്കോളിയിൽ 34 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ ബ്രൊക്കോളി ഏറെ സഹായകമാകുമെന്ന് പഠനം സൂചിപ്പിക്കുന്നു.
സവാള: മിക്ക കറികളിലും സവാളി ചേർക്കാറുണ്ടല്ലോ. കലോറി കുറഞ്ഞതും അടങ്ങിയതും ആണ് സവാള. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് സവാളയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക