സാന്ദ്ര തോമസ് ആരംഭിച്ച പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്നാണ് സാന്ദ്ര തോമസ് തന്റെ സ്വാതന്ത്ര സിനിമ നിർമ്മാണ കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർവഹിച്ചിരുന്നു.
ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് . താനാരോ തന്നാരോ എന്നാരംഭിക്കുന്ന നാടൻ പാട്ട് ശൈലിയിലുള്ള വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കൈലാസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മർഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിൻ, നിതിൻ ജോർജ്, ഗണപതി, കൈലാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നല്ല നിലാവുള്ള രാത്രി.
ചെമ്പൻ വിനോദ് ജോസിനെ കൂടാതെ ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക