നിയമങ്ങളെ പറ്റി ആളുകൾ അറിയേണ്ട കാര്യങ്ങളുമൊക്കെ രസകരമായ തമാശകളിലൂടെയാണ് കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവെയ്ക്കപ്പെടാറുള്ളത്. എന്നാൽ ഇപ്പോഴിതാ രസകരമായ ഒരു വിഡിയോ കേരളാ പോലീസ് പങ്കുവെച്ചിരിക്കുകയാണ്.
ഒരു കുഞ്ഞുപെൺകുട്ടി ഓടിയെത്തി പോലീസുകാരനെ സല്യൂട്ട് ചെയ്യുകയാണ്. നിറചിരിയോടെയുള്ള കുഞ്ഞിന്റെ വരവ് വളരെ ഹൃദ്യമാണ്. നേഹ എന്ന കുഞ്ഞാണ് സല്യൂട്ട് ചെയ്യുന്നത്. അവൾ സല്യൂട്ട് ചെയ്തിരിക്കുന്നത് പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബിജുവിനെയാണ്.
കാറിന്റെ അരികിൽ നിൽക്കുന്ന പോലീസുകാരന്റെ അടുത്തേക്ക് പെൺകുട്ടി ഓടുന്നത് വിഡിയോയിൽ കാണാം. വിശാലമായ ചിരിയോടെ പോലീസുകാരനെ കുഞ്ഞ് സല്യൂട്ട് ചെയ്യുന്നു. പോലീസുകാരൻ തിരിച്ചും ഒരു സല്യൂട്ട് നൽകുകയും ചെയ്യുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക