സെക്സ് ചെയ്യുന്നതിന് ഏറ്റവും നല്ല സമയം പുലർച്ചെയാണെന്ന് ആരോഗ്യവിദഗ്ധർ. പുലർചെയുള്ള സെക്സിന് ഗുണങ്ങളുണ്ട്.
ഉറക്കം കഴിഞ്ഞുള്ള ലൈംഗിക ബന്ധത്തിന് ഒരു ദിവസത്തെ മുഴുവൻ ടെൻഷനും അകറ്റാൻ കഴിയുമെന്നും ഡോക്ടർമാർ പറയുന്നു .
രാവിലെ പുരുഷന്മാരിൽ സ്ട്രെസ് ഹോർമോൺ കുറവായിരിയ്ക്കും. ഇത് പുരുഷഹോർമോൺ ഉത്പാദനത്തെ സഹായിക്കും. ഇതുവഴി ലൈംഗിക താത്പര്യം വർദ്ധിയ്ക്കും. ഉണർന്നെഴുന്നേൽക്കുമ്പോൾ പുരുഷന്റെ സെക്സ് ഹോർമോൺ ഉയർന്ന അളവിലായിരിക്കുമ്പോൾ സ്ത്രീകളിൽ കുറഞ്ഞിരിക്കും.
ദിവസത്തിന്റെ അന്ത്യത്തിൽ പുരുഷന്റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് എതിർ ദിശകളിലായിരിക്കും.അതായത് രാത്രിയിൽ പുരുഷന് ലൈംഗിക താൽപര്യം രാവിലെത്തെക്കാൾ കുറവാകും.
പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ രാവിലെ സമയത്തു കൂടുതൽ ഉൽപാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണർന്നെഴുന്നേൽക്കുമ്പോൾ ഉദ്ധാരണവും സാധാരണയാണ്. ഉറക്കമുണർന്നെഴുന്നേൽക്കുന്നതിന് മുമ്പ് പുരുഷൻമാരിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏറ്റവും ഉയർന്ന സ്ഥിതിയിലായിരിക്കും.
ഇത് മറ്റേത് സമയത്തേക്കാളും 25 മുതൽ 50 ശതമാനം കൂടുതലായിരിക്കും. ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനവും അതിരാവിലെ ഉയർന്ന നിലയിലായിരിക്കും. ഇത് സെക്സ് ആസ്വദിക്കുന്നതിനും പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും വഴിയൊരുക്കുന്നു.
പുലർച്ചെ ശരീരം റിലാക്സായ അവസ്ഥയിലായതിനാൽ ഈ നേരത്തുള്ള സെക്സ് ശരീരത്തിന് കൂടുതൽ ഊർജം നൽകും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോ& 5 കലോറി ഊർജ്ജമാണ് ശരീരം പുറന്തള്ളുന്നത്. മികച്ചൊരു വ്യായാമത്തിന്റെ ഫലവും പുലർച്ചെയുള്ള സെക്സിന് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക