Home KERALA സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കൈയുടെ എക്സറേ കെ.കെ രമയുടേതല്ലെന്ന് ഡോക്ടർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കൈയുടെ എക്സറേ കെ.കെ രമയുടേതല്ലെന്ന് ഡോക്ടർ

തിരുവനന്തപുരം: കെ.കെ രമയുടെതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കൈയുടെ എക്സ് റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി രമയുടെ ഓഫീസ് അറിയിച്ചു. രമയുടെ കൈയിലെ പൊട്ടൽ വ്യാജമാണെന്ന് വ്യക്തമാക്കുന്ന എക്സ് റേ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

കൂടുതൽ പരിശോധനയ്ക്കായി ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കെ.കെ രമ ഡോക്ടറെ കാണിച്ചത്. ഇത് രമയുടെ എക്സ് റേ അല്ലെന്നും പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കൂട്ടിചേർത്തതാണെന്നും ഡോക്ടർ പറഞ്ഞു. ലിഗമെന്‍റിന് പരിക്കുണ്ട്. എത്രമാത്രം പരിക്കുണ്ടെന്ന് അറിയാൻ എംആർഐ സ്കാൻ ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു. അതുവരെ പ്ലാസ്റ്റർ തുടരണമെന്നും നിർദ്ദേശിച്ചു. സ്കാനിന് ശേഷം തുടർചികിത്സ തീരുമാനിക്കാമെന്ന് ഡോക്ടർ അറിയിച്ചതായി കെ.കെ രമയുടെ ഓഫീസ് അറിയിച്ചു.

Also Read :   ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു; അറസ്റ്റ് വരിച്ച് വിനേഷ് ഫൊഗട്ട്, ബജ്രങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ താരങ്ങൾ