ഹെയർഡൈ പാച്ച് ടെസ്റ്റ് പോലും നടത്തുന്നതിനു മുമ്പ് നേരിട്ടു തലയിൽ തേച്ചുപിടിപ്പിക്കുന്നവരാണ് പലരും .
അബദ്ധം സംഭവിക്കാതിരിക്കാൻ എല്ലാവരും ഉൽപ്പന്നത്തിൽ പറഞ്ഞിരിക്കുംപോലെ പാച്ച് ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പല പ്രശ്നങ്ങൾ നേരിട്ട അനുഭവസ്ഥർ പറയുന്നത്.
മുടി ഡൈ ചെയ്യുമ്പോള്‍ അതു നമ്മുടെ ശരീരത്തെയാകെ ബാധിക്കുമെന്ന് ആരും ചിന്തിക്കാറില്ലെന്നും ഇനി പാച്ച് ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രം ഉപയോഗിക്കൂ എന്നുമാണ് പറയുന്നത്.
എന്തായാലും പാക്കറ്റ് കയ്യിൽ കിട്ടി അതൊന്നു വായിച്ചുനോക്കാൻ പോലും സമയമില്ലാതെ മുടി കറുപ്പിക്കാൻ ധൃതി കാണിക്കുന്നവർ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ചിലരിൽ ഡൈ ഉപയോഗം അലർജിക്ക് കാരണമാകാറുണ്ട്. ഡൈയിലുള്ള പാര ഫിനലിൻ ഡയമിൻ എന്ന വസ്തുവിന്റെ സാന്നിധ്യമാണ് അലർജിക്ക് കാരണമാകുന്നത്. ശിരോചർമത്തിലെ ചൊറിച്ചിൽ, കണ്ണുകൾക്ക് വിങ്ങൽ എന്നിവ കാണാറുണ്ട്.
മറ്റ് ശരീരഭാഗങ്ങളിലും ഈ അലർജിയുടെ ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാൽ ഏത് ഡൈ ഉപയോഗിക്കുമ്പോഴും അലർജി ഇല്ലെന്ന് ഉറപ്പാക്കാൻ പാച്ച് ടെസ്റ്റ് ചെയ്യണം. ഒരിക്കൽ അലർജി ഉണ്ടെന്ന് കണ്ടാൽ പിന്നെ ആ ഡൈ ഉപയോഗിക്കരുത്. അമോണിയ, പി.പി.ഡി എന്നിവ കൂടുതലടങ്ങിയ ഡൈ ഉപയോഗിക്കുന്നത് മുടിക്ക് ഘടനാപരമായ തകരാറുകൾ ഉണ്ടാകാനിടയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക