നടുവേദന സ്ത്രീകളിലും ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മധ്യവയസ്കരായ സ്ത്രീകള്‍ക്ക്.
ആര്‍ത്തവം നിലയ്ക്കുന്നതോടെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും ജലാംശത്തിന്റെ കുറവുമാണ് പ്രശ്നത്തിന് മുഖ്യ കാരണം .
എല്ലിന്റെ ദൃഢത വര്‍ധിപ്പിക്കുന്നതില്‍ കാല്‍സ്യത്തിനാണ് പ്രധാന പങ്ക്. ഇക്കാര്യത്തില്‍ ഈസ്ട്രോജന് എന്ന സ്ത്രീ ഹോര്‍മോണിന്റെ പ്രാധാന്യം ഏറെയാണ്.
ആര്‍ത്തവം നിലയ്ക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയുന്നു. എല്ലില്‍ കാല്‍സ്യം അടിയുന്നതും കുറയുന്നു. ഇതു മൂലം എല്ലുകളുടെ ദൃഢതയും കുറയും.
ഇങ്ങനെ വരുമ്പോള്‍ നട്ടെല്ലിന്റെ കാര്യമാണ് പ്രശ്നമാകുന്നത് .സ്ത്രീകള്‍ വെള്ളം കുടിക്കുന്നതിന്റെ അളവും കുറവാണ്,അതിനാൽ ഡിസ്കിന് തേയ്മാനം സംഭവിക്കാനും ഇടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക