ബ്രസൽസ്: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബെൽജിയം ടീമിനെ കെവിൻ ഡിബ്രൂയ്നെ നയിക്കും. ബെൽജിയം നാളെ സ്വീഡനെയും അടുത്തയാഴ്ച ജർമ്മനിയെയും നേരിടും. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഏഡൻ ഹസാർഡിന് പകരക്കാരനായാണ് ഡി ബ്രൂയ്നെ ക്യാപ്റ്റനായി എത്തിയത്.
“ഇതൊരു അഭിമാന നിമിഷമാണ്. ഞാൻ വളരെക്കാലമായി ദേശീയ ടീമിൽ കളിക്കുന്നു, പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഒരു വലിയ ബഹുമതി തന്നെയാണ്. എന്റെ ചുമതലകൾ ഞാൻ നന്നായി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു” ഡി ബ്രൂയ്നെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക