കൊച്ചി: കളമശ്ശേരിയിൽ കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഹൈക്കോടതിയുടെ നിർദേശം. കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾ നല്കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദർശിക്കാൻ ദമ്പതികൾക്ക് അനുവാദമുണ്ട്. താൽക്കാലിക സംരക്ഷണത്തിനായി ദമ്പതികൾ അപേക്ഷ നൽകിയിരുന്നു. അപേക്ഷ കൃത്യമല്ലെങ്കിൽ ഒരാഴ്ചയ്ക്കകം അപേക്ഷ മാറ്റി നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക