ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയ്നിസിനെ തുറിച്ച് നോക്കി വിരാട് കോലി. ബാറ്റ് ചെയ്യുന്നതിനിടെ ക്രീസിലേക്ക് നടന്നു പോവുകയായിരുന്ന വിരാട് കോലിയും മാർകസ് സ്റ്റോയ്നിസും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. തുടർന്ന് കോലി സ്റ്റോയ്നിസിനെ തുറിച്ചുനോക്കുകയായിരുന്നു. എന്നാൽ ചിരിച്ചുകൊണ്ടു നടക്കുകയാണു ഈ സമയത്ത് സ്റ്റോയ്നിസ് ചെയ്തത്.
കെ എൽ രാഹുലിന് നേരെ ഡോട്ട് ബോൾ എറിഞ്ഞ സ്റ്റോയ്നിസ് പന്തെറിയാൻ നടന്നു പോകുന്നതിനിടെ കോലിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ കോലിയുടെ മുഖത്തേക്ക് നോക്കാതെ നടക്കുകയാണ് സ്റ്റോയ്നിസ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മത്സരത്തിൽ വിരാട് കോലി 72 പന്തിൽ നിന്ന് 54 റൺസെടുത്തു.
9.1 ഓവർ പന്തെറിഞ്ഞ മാർകസ് സ്റ്റോയ്നിസ് 43 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റു വീഴ്ത്തി. മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 21 റൺസിന് തോൽപ്പിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക