തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില വർധിക്കുന്നത്. ഇന്നലെയും ഇന്നുമായി 640 രൂപയാണ് കൂടിയത്. ഇതോടെ വിപണിയിൽ സ്വർണ വില 44,000 രൂപയിലെത്തി.
22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇന്നലെ 60 രൂപ കൂടിയിരുന്നു. 5,500 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 15 രൂപ ഉയർന്നു. 4,565 രൂപയാണ് വിപണി വില.
സംസ്ഥാനത്ത് വെള്ളി വില ഇന്നും ഒരു രൂപ കൂടി. സാധാരണ വെള്ളിയ്ക്ക് 76 രൂപയാണ് വില. അതേസമയം, ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 90 രൂപയാണ് വിപണി വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക