കണ്ണൂർ: പയ്യന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് കടന്നത്. അപ്രതീക്ഷിതമായാണ് കാട്ടുപന്നി പട്ടണത്തിലെ സൂപ്പർമാർക്കറ്റിൽ എത്തിയത്. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
കാട്ടുപന്നിയുടെ ആക്രമണത്തിൽ സൂപ്പർമാർക്കറ്റിലെ നിരവധി വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടുപന്നികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക