Home LATEST NEWS സന്ദർശകർക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാൻസി, വടിയുമായി അമ്മ; വീഡിയോ വൈറൽ

സന്ദർശകർക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാൻസി, വടിയുമായി അമ്മ; വീഡിയോ വൈറൽ

ചിമ്പാൻസികളും മനുഷ്യരും തമ്മിൽ ചില സമാനതകളുണ്ട്. ഇതിൽ പ്രധാനം അവയുടെ സാമൂഹിക ജീവിതമാണ്. ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ. ഒരു മൃഗശാലയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. കുട്ടി ചിമ്പാൻസി സന്ദർശകർക്ക് നേരെ കല്ലെറിയുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അമ്മ ചിമ്പാൻസി പിന്നിൽ നിന്ന് കൈയിൽ ഒരു വടിയുമായി വന്ന് കുട്ടി ചിമ്പാൻസിയെ തലങ്ങും വിലങ്ങും അടിക്കാൻ ശ്രമിക്കുന്നു. എന്നാല്‍, അതിന് മുമ്പ് തന്നെ കുട്ടി ചിമ്പാന്‍സി സ്ഥലം വിട്ടിരുന്നു. 

കുട്ടികളുള്ള ഏതൊരു വീട്ടിലും കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ് ആ ചിമ്പാന്‍സി കുടുംബത്തിന്‍റെ വീഡിയോയിലും ഉണ്ടായിരുന്നത്. വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ ഇങ്ങനെ കുറിച്ചു, “കുട്ടികൾ സന്ദർശകർക്ക് നേരെ കല്ലെറിയുന്നു. അവരും നമ്മെപ്പോലെയാണ്. മാതാപിതാക്കളാണ് യഥാർത്ഥ മര്യാദകൾ പഠിപ്പിക്കുന്നത്!”

നിരവധി ചിമ്പാൻസികൾ പാറയുടെ മുകളിൽ ഇരിക്കുന്നതായും വീഡിയോയിൽ കാണാം. താഴെയാണ് സന്ദര്‍ശകരുള്ളത്. ഇതിനോടകം ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 

Also Read :   ഡോ. കലൈവാണന്റെ നേതൃത്വത്തിൽ ദൗത്യസംഘത്തിന്റെ ഓപ്പറേഷന്‍ ; പിടികൂടിയാൽ ഉൾക്കാട്ടിലേക്ക്