മസ്കത്ത് : ശക്തമായ കാറ്റിനെ തുടർന്ന് രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, സൗത്ത് ശർഖിയ, അൽ വുസ്ത ഗവർണറേറ്റ്, ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശം എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടും.
മസ്കറ്റിൽ വെള്ളിയാഴ്ച കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മറ്റിടങ്ങളിലെ ഉയർന്നതും താഴ്ന്നതുമായ താപനില ഇപ്രകാരമാണ്: ഇബ്രി 30, 17, റുസ്തക് 29, 18, സുഹാർ 31, 22, ഖസാബ് 25, 20.
പ്രതികരിക്കാൻ ഇവിടെ എഴുതുക