സുമേഷ് ചന്ദ്രൻ, ശിവദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജവാനും മുല്ലപ്പൂവിന്റേ ട്രെയ്ലർ പുറത്തുവിട്ടു. ഒരു സർവീസിൽ നിന്ന് വേർപിരിഞ്ഞ പട്ടാളക്കാരന്റെ കുടുംബജീവിതവും അതിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത പ്രശ്നങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
തമാശയുടെ മേമ്പൊടിയോട് കൂടിയാണ് ചിത്രം എത്തുന്നത്. മാർച്ച് 31 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. രാഹുൽ മാധവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജവാനും മുല്ലപ്പൂവും.
നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ കൂടി പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക