തൊടുപുഴ: ഭൂനിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
യു.ഡി.എഫിന്റെ അനാവശ്യ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നതാണ് ഭൂപതിവ് ചട്ട ഭേദഗതി നിയമസഭയിൽ വരാത്തതിന് കാരണം. നിയമഭേദഗതി മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് നടത്തിയ നാടകമായിരുന്നു ഇത്. ഇടുക്കിയിലെ ജനങ്ങളെ യു.ഡി.എഫ് വഞ്ചിച്ചെന്നും എൽ.ഡി.എഫ് ആരോപിച്ചു.
മറ്റൊരു നിയമസഭാ സമ്മേളനത്തിന് കാത്തുനിൽക്കാതെ ഓർഡിനൻസിലൂടെയോ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിലൂടെയോ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക താത്പര്യം കാണിക്കണം. ഈ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക