റിയാദ്: റംസാൻ മാസത്തിൽ ഇശാ, സുബ്ഹി നമസ്കാരങ്ങളിൽ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലുള്ള സമയം 10 മിനിറ്റായി കുറയ്ക്കാൻ സൗദി അറേബ്യ ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദ്ദേശിച്ചു. വിശ്വാസികളുടെ സൗകര്യമനുസരിച്ചാണ് ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം ക്രമീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മന്ത്രാലയ ശാഖകളോട് സമയം ക്രമീകരണം നടത്താനും മന്ത്രി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക