Home INTERNATIONAL കൂട്ടിയിടിയിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ- നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ

കൂട്ടിയിടിയിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ- നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ

കഠ്മണ്ഡു: അത്ഭുതകരമായി കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ട് എയർ ഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ. അപകട സാഹചര്യം മുൻകൂട്ടി കാണാത്തതിന് നേപ്പാൾ മൂന്ന് എയർ ട്രാഫിക് കണ്ട്രോളർമാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

എയർ ട്രാഫിക് കൺട്രോളർമാർക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവന ഇറക്കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് കൂടുതൽ പേർ അറിഞ്ഞത്. ‘അശ്രദ്ധയോടെ’ ജോലി ചെയ്തതിനാലാണ് 3 എയർ ട്രാഫിക് കൺട്രോളർമാരെ സസ്പെൻഡ് ചെയ്തതെന്നു സിഎഎഎൻ വക്താവ് ജഗന്നാഥ് നിരൗള വ്യക്തമാക്കി.

മലേഷ്യയിലെ ക്വാലലംപുരിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന നേപ്പാൾ എയർലൈൻസിന്‍റെ എയർബസ് എ -320 ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനവുമായി കൂട്ടിയിടിക്കുന്ന സാഹചര്യത്തിലെത്തിയിരുന്നു. എയർ ഇന്ത്യ വിമാനം 19,000 അടി ഉയരത്തിലും നേപ്പാൾ എയർലൈൻസ് വിമാനം 15,000 അടി ഉയരത്തിലുമാണ് പറന്നത്.

Also Read :   'സാരേ ജഹാംസേ അച്ഛാ'യുടെ രചയിതാവ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി ഡല്‍ഹി സർവകലാശാല