ഓൺലൈനിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾ ഈ കള്ളത്തരത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ തട്ടിപ്പുകാർ ഇപ്പോൾ ഗൂഗിളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്.
ഇന്ത്യയിലുടനീളമുള്ള ഹോട്ടലുകളെ ലക്ഷ്യമിടുന്ന ഈ തട്ടിപ്പിനെ കുറിച്ച് സൈബർ സുരക്ഷാ സ്ഥാപനമായ CloudSEK ആണ് കണ്ടെത്തിയത്. ഗൂഗിളിലെ ഹോട്ടൽ ലിസ്റ്റിംഗുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യയ്ക്ക് റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് ഇവ രേഖപ്പെടുത്തുന്നത്. എന്നാൽ മനുഷ്യർക്ക് വായിക്കാൻ കഴിയും.CloudSEK-ന്റെ കണ്ടെത്തലുകൾ അനുസരിച്ച്, തട്ടിപ്പുകാർ ഒരേ ഡിസൈനിലുള്ള ചിത്രങ്ങളാണ് മിക്ക സൈറ്റിലും ഉപയോഗിക്കുന്നത്.