Home KERALA ആനയിറങ്കൽ അണക്കെട്ട് ഭാ​ഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ; നിരീക്ഷിച്ച് വനപാലകർ

ആനയിറങ്കൽ അണക്കെട്ട് ഭാ​ഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ; നിരീക്ഷിച്ച് വനപാലകർ

ഇടുക്കി: മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ പെരിയ കനാൽ എസ്റ്റേറ്റ് ആനയിറങ്കൽ ഡാം ഭാഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം പെരിയ കനാലിൽ അരിക്കൊമ്പൻ്റെ ആക്രമണത്തിൽ ഒരു ജീപ്പിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കോടതി വിധി അനുസരിച്ച് ദൗത്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഒരാഴ്ചയിലേറെയായി അരിക്കൊമ്പൻ തമ്പടിച്ചിരുന്ന പെരിയ കനാൽ എസ്റ്റേറ്റിലെ ചോലക്കാടിന് താഴെയുള്ള ദേശീയപാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പിലുണ്ടായിരുന്നവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു. ആക്രമണത്തിന് ശേഷം കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് മിഷൻ ഏരിയയ്ക്ക് സമീപം എത്തിയിട്ടുണ്ട്.

കാട്ടാനയെ വനപാലകർ നിരീക്ഷിക്കുന്നുണ്ട്. പെരിയ കനാൽ എസ്റ്റേറ്റിലേക്ക് മടങ്ങുന്നത് തടയാൻ കുങ്കി ആനകളെ ഉപയോഗിക്കും. 29ന് മോക്ക് ഡ്രിൽ നടത്തിയാലും കോടതി വിധി അനുകൂലമായാൽ മാത്രമേ മയക്കു വെടിവയ്ക്കൂ. അതേസമയം, മുത്തങ്ങയിൽ നിന്നെത്തിയ കുങ്കി ആനകളെ കാണാൻ ആളുകൾ കൂട്ടം കൂടാൻ തുടങ്ങിയതോടെ ഈ പ്രദേശത്ത് പൊതുജനങ്ങൾക്ക് വനംവകുപ്പ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

Also Read :   ജീരക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ചെറുതൊന്നുമല്ല ആരോ​ഗ്യ​ഗുണങ്ങൾ