ട്വിറ്ററിൽ ഇൻബിൽറ്റ് ആയി നൽകുന്ന എസ്എംഎസ് വഴി നൽകുന്ന ടു ഫാക്ടർ ഓതന്‍റിക്കേഷനാണ് പണം ഈടാക്കുന്നത്. മാർച്ച് 20 മുതലാണ് ഈ മാറ്റം നിലവിൽ വന്നത്. ട്വിറ്റർ ബ്ലൂവിന്‍റെ വരിക്കാർക്ക് മാത്രമാണ് ടൂ ഫാക്ടർ ഓതന്റിക്കേഷൻ സേവനം നല്‍കുന്നത്.പുതിയൊരു ഫോണിൽ ട്വിറ്റർ ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു വെരിഫിക്കേഷൻ കോഡ് എസ്എംഎസായി വരും.
ഈ കോഡ് നല്കിയാലേ അക്കൗണ്ടിൽ ലോഗിൻ ചെയ്യാനാകൂ. മറ്റുള്ളവർ യൂസർ നെയിമും പാസ് വേഡും സ്വന്തമാക്കുന്നത് തടയാനായാണ് അധിക സുരക്ഷയ്ക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിനെ കൂടാതെ ഭൂരിപക്ഷം ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.