Home KERALA രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; എം.വി ഗോവിന്ദനെതിരെ കെ. സുധാകരൻ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; എം.വി ഗോവിന്ദനെതിരെ കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തമ്മിൽ വാക്പോര്. രാഹുൽ ഗാന്ധിക്കല്ല, രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടിക്കെതിരെയാണ് പാർട്ടിയുടെ പിന്തുണയെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ സുധാകരൻ.

രാഹുലിനല്ല പിന്തുണയെന്നു പറഞ്ഞ ഗോവിന്ദന്‍റെ ബുദ്ധിയ്ക്ക് ഗുരുതരമായ കുഴപ്പമുണ്ടെന്ന് സുധാകരൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ അംഗത്വത്തെ കുറിച്ചാണ് ചർച്ച. രാഹുൽ ഗാന്ധിക്കല്ലെങ്കിൽ മറ്റാർക്കാണ് പിന്തുണ നൽകിയതെന്ന് ഗോവിന്ദൻ പറയണമെന്നും സുധാകരൻ പറഞ്ഞു.

Also Read :   ബ്രെഡ്‌ കൊണ്ട് ഒരു അടിപൊളി പുഡിങ് ഉണ്ടാക്കാം