Home LATEST NEWS ഋഷഭ് പന്തിനെ സന്ദർശിച്ച് ശ്രീശാന്തും ഹർഭജനും റെയ്നയും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഋഷഭ് പന്തിനെ സന്ദർശിച്ച് ശ്രീശാന്തും ഹർഭജനും റെയ്നയും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സന്ദർശിച്ച് മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. സഹതാരങ്ങളായ ഹർഭജൻ സിംഗ്, സുരേഷ് റെയ്ന എന്നിവരോടൊപ്പമാണ് ശ്രീശാന്ത് റിഷഭിനെ കാണാൻ എത്തിയത്. പരിക്ക് ഭേദമായി റിഷഭ് ഫീനിക്സിനെ പോലെ തിരിച്ചുവരുമെന്ന് സുരേഷ് റെയ്ന സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഞങ്ങളുടെ സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു, അദ്ദേഹത്തിന്‍റെ പരിക്ക് വേഗത്തിൽ സുഖപ്പെടട്ടെ. ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. നീ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയരത്തിൽ പറക്കട്ടെയെന്ന കുറിപ്പിനൊപ്പം റിഷഭ് പന്തിനൊപ്പമുള്ള ചിത്രവും സുരേഷ് റെയ്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഒരു വർഷത്തോളം എടുത്തേക്കുമെന്നാണ് കരുതുന്നത്.

മാർച്ച് 31ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും പന്ത് കളിക്കില്ല. ഡെറാഡൂൺ-ഡൽഹി ദേശീയപാതയിൽ വീട്ടിലേക്ക് പോകുന്ന വഴിയാണ് റിഷഭിൻ്റെ കാർ അപകടത്തിൽപ്പെട്ടത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് റിഷഭ് പന്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Also Read :   അമിതഭക്ഷണം വേണ്ടേ വേണ്ട ! അമിത ഭക്ഷണശീലത്തിൽ നിന്നും മോചനം നേടാനുള്ള ചില വഴികളിതാ...