Home LATEST NEWS പന്ത് സ്റ്റംപിൽ ഇടിച്ചു; പുറത്താകാതെ കിവീസ് താരം ബെയ്ൽസ്

പന്ത് സ്റ്റംപിൽ ഇടിച്ചു; പുറത്താകാതെ കിവീസ് താരം ബെയ്ൽസ്

ഓക്‌ലൻഡ്: ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിനിടെ പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടും പുറത്താകാതെ രക്ഷപെട്ട് ന്യൂസീലൻഡ് താരം ഫിൻ അലൻ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ കിവീസ് ബാറ്റിങ്ങിനിടെ പേസർ കസുൻ രജിതയെറിഞ്ഞ പന്ത് ഓഫ് സ്റ്റംപിൽ തട്ടിയാണ് പോയത്. പക്ഷേ, ബെയ്ൽസ് അനങ്ങിയില്ല. ആദ്യം ആരും ഇത് ശ്രദ്ധിച്ചില്ല, പക്ഷേ റീപ്ലേയിൽ പന്ത് സ്റ്റംപിൽ ഇടിക്കുന്നതും സ്റ്റംപ് ചെറുതായി അനങ്ങുന്നതും കാണാം. ഫിൻ അലൻ ഒമ്പത് റൺസെടുത്ത സമയത്തായിരുന്നു സംഭവം.

മത്സരത്തിൽ അർധസെഞ്ചുറി നേടിയാണ് ഫിൻ അലൻ മടങ്ങി. 49 പന്തിൽ 51 റൺസാണ് താരം നേടിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടോസ് നേടിയ ശ്രീലങ്ക ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 49.3 ഓവറിൽ 274 റൺസ് ആണ് കിവീസ് നേടിയത്.

ഡാരിൽ മിച്ചൽ (58 പന്തിൽ 47), ഗ്ലെൻ ഫിലിപ്സ് (42 പന്തിൽ 39), റച്ചിൻ രവീന്ദ്ര (52 പന്തിൽ 49) എന്നിവർ ആണ് ന്യൂസിലൻഡിനായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.5 ഓവറിൽ 76 റൺസിന് പുറത്തായി. 25 പന്തിൽ 18 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്കോറർ. 198 റൺസിനായിരുന്നു ന്യൂസിലൻഡിന്‍റെ ജയം.

Also Read :   കേന്ദ്രസർക്കാർ കെട്ടിടങ്ങളിൽ നിന്നും സർചാർജ് പിരിക്കാൻ കേരളം