Home KERALA ബ്രഹ്മപുരത്ത് ഇന്ന് തന്നെ തീ പൂർണമായും അണയ്ക്കുമെന്ന് ജില്ലാ കളക്ടർ

ബ്രഹ്മപുരത്ത് ഇന്ന് തന്നെ തീ പൂർണമായും അണയ്ക്കുമെന്ന് ജില്ലാ കളക്ടർ

കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. തീ ഉടൻ അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പി വി ശ്രീനിജൻ എം എൽ എയും പറഞ്ഞു. ഇന്ന് തന്നെ തീ പൂർണമായും അണയ്ക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്സ് അറിയിച്ചതായി മേയർ പറഞ്ഞു.

അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സെക്ടർ ഒന്നിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്. രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, ബ്രഹ്മപുരത്തെ തീ അണച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇനി അവശേഷിക്കുന്നത് പുക മാത്രമാണെന്നും മന്ത്രി പറഞ്ഞു.

Also Read :   മഴകാരണം മുടങ്ങിയ ഐപിഎൽ ഫൈനൽ ഇന്ന്