Home LATEST NEWS ബിഗ് ബജറ്റ് ചിത്രവുമായി ടിനു പാപ്പച്ചനും ദുൽഖറും; ചിത്രീകരണം അടുത്ത വര്‍ഷം

ബിഗ് ബജറ്റ് ചിത്രവുമായി ടിനു പാപ്പച്ചനും ദുൽഖറും; ചിത്രീകരണം അടുത്ത വര്‍ഷം

വെറും രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്‍റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് ടിനു പാപ്പച്ചൻ. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ നാലാമത്തെ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ.

വേഫേറര്‍ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. മറ്റ് അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ധരെയോ കുറിച്ചുള്ള വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പുതുതലമുറയിലെ പ്രശസ്തരായ സംവിധായകനും നടനും ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ വളരെയധികം ഹൈപ്പ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. 

അതേസമയം, ദുൽഖറിന്‍റെ വരാനിരിക്കുന്ന ചിത്രം കിംഗ് ഓഫ് കൊത്ത ഓണം റിലീസാണ്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രാജശേഖറാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ.

Also Read :   രാഹുൽ ഗാന്ധിക്ക് പുതിയ പാസ്​പോർട്ട്; ഇന്ന് യു.എസിലേക്ക് പറക്കും