കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹന യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹരനാണ് മരിച്ചത്.
പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ച് വരുമ്പോൾ കൈകാണിച്ചിട്ടും മനോഹരൻ നിർത്തിയില്ല. തുടർന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക