Home KERALA വി.ഡി സതീശന്‍റെ ‘ഷെയര്‍’പ്രസ്താവന; രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

വി.ഡി സതീശന്‍റെ ‘ഷെയര്‍’പ്രസ്താവന; രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന വി.ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സംഘപരിവാറിന്‍റെ ഷെയറു പറ്റി ജീവിച്ചവർ കേരളത്തിൽ കോൺഗ്രസിനെ നയിച്ചാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ ആശ്ചര്യമുള്ളൂ എന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

‘മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ചവരുടെ പിൻഗാമികളാണ് ഞങ്ങൾ. രാഹുൽ ഗാന്ധി വിഷയത്തിൽ സംഘപരിവാറിന്‍റെ അമിത സ്വേച്ഛാധിപത്യ പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിച്ചത്. അതാണ് ഞങ്ങളുടെ പ്രസ്ഥാനത്തിന്‍റെ സ്ഥായിയായ നിലപാട്’. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ രാജ്യം നീങ്ങുമ്പോഴും സമകാലിക രാഷ്ട്രീയത്തെ ലാഭനഷ്ടത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം നോക്കിക്കാണുന്ന ചിലർ ഷെയർ മാർക്കറ്റിലെ ചില ഷെയർ ബ്രോക്കർമാരുടെ മനസ്സ് പോലെയുള്ളവർ കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്നത് മതേതര ഇന്ത്യയ്ക്ക് അപമാനമാണെന്നും റിയാസ് കുറിച്ചു.

Also Read :   സിദ്ദീഖിന്റെ കൊലപാതകം: മൂന്ന് പ്രതികൾ റിമാൻഡിൽ; ഇനി ഏഴ് സ്ഥലങ്ങളിൽ കൂടി തെളിവെടുപ്പ്