Home LATEST NEWS വേൾഡ് ബോക്സിംഗ് ചാംപ്യൻഷിപ്; ഇന്ത്യയ്ക്കായി സ്വർണം നേടി നിഖാത് സരീൻ

വേൾഡ് ബോക്സിംഗ് ചാംപ്യൻഷിപ്; ഇന്ത്യയ്ക്കായി സ്വർണം നേടി നിഖാത് സരീൻ

ന്യൂഡൽഹി: ലോക വനിതാ സീനിയർ ബോക്സിങ്ങിൽ ഇന്ത്യയ്ക്കായി സ്വർണം നേടി നിഖാത് സരീൻ. ഫൈനലിൽ വിയറ്റ്നാമിന്‍റെ യുയെൻ തിതാമിന് നിഖാതിനു മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നു. 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം 5-0 നാണ് വിജയിച്ചത്. ലോക വനിതാ സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയാണ് നിഖാത് സ്വർണം നേടുന്നത്.

ലോക ബോക്സിംഗിൽ ഒന്നിലധികം തവണ സ്വർണ്ണ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യ താരം മേരി കോമാണ്. മൂന്നാം റൗണ്ടിലെ പ്രകടനത്തോടെയാണ് നിഖാത്തിന്‍റെ വിജയം ഉറപ്പായത്.

വനിതാ ബോക്സിംഗിൽ നിഖാത് സരീനിലൂടെ ഇന്ത്യ മൂന്നാം സ്വർണമാണ് നേടിയത്. 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഗൻഖാസും 81 കിലോഗ്രാം വിഭാഗത്തിൽ സ്വീറ്റി ബുറയുമാണ് സ്വർണം നേടിയത്. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ നീതു, മംഗോളിയൻ താരം ലുട്സിക്കാൻ അൽറ്റെൻസെഗിനെ 5-0ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്.

Also Read :   മുടി ചീകി ലോകറെക്കോർഡ് സ്വന്തമാക്കി ചൈനീസ് യുവതികൾ