Home HEALTH അസഹനീയമായ കാല് വേദനയോ, ചില പൊടികൈകൾ ഇതാ

അസഹനീയമായ കാല് വേദനയോ, ചില പൊടികൈകൾ ഇതാ

കാല്‍സ്യത്തിന്റെ കുറവ്, ആമവാദം, സന്ധിവാതം, മുട്ടുകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം തുടങ്ങി പലവിധ കാരണങ്ങള്‍ക്കൊണ്ട് മുട്ടുവേദന ഉണ്ടാകാറുണ്ട്. തുടര്‍ച്ചയായി അസഹനീയമായ മുട്ടുവേദന ഉണ്ടാകുന്നവര്‍ കൃത്യസമയത്ത് വൈദ്യ സഹായം ലഭ്യമാക്കുന്നതാണ് ഉചിതം.

കാത്സ്യത്തിന്റെ അഭാവം മൂലവും പലര്‍ക്കും മുട്ടുവേദന ഉണ്ടാകാറുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് നല്ലതാണ്. മുട്ട, ചെറുമത്സ്യങ്ങൾ, പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെതന്നെ മുട്ടുവേദനയെ ചെറുക്കാനും ഉത്തമമാണ്

മുട്ടുവേദനയ്ക്ക് താല്‍കാലിക ആശ്വാസം നല്‍കാന്‍ ചെറുനാരങ്ങയ്ക്ക് സാധിക്കും. ഇതിനായി ഒരു ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. തുടര്‍ന്ന് കോട്ടണ്‍ തുണിയില്‍ ഈ നാരങ്ങ കഷ്ണങ്ങള്‍ പൊതുയുക. ചെറുതായി ചൂടാക്കിയ എള്ളെണ്ണയില്‍ ചെറുനാരങ്ങ പൊതിഞ്ഞുവെച്ച തുണി മുക്കുക. പത്ത് പതിനഞ്ച് മിനിറ്റ് നേരം മുട്ട് വേദനയുള്ളിടത്ത് ഈ തുണി വെച്ച് കെട്ടണം. മുട്ടുവേദനയ്ക്ക് ശമനം ലഭിക്കും.

Also Read :   മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നത് ; പുതിയ പാർലമെന്റ് ഉദ്ഘാടനത്തിനെതിരെ മുഖ്യമന്ത്രി