Home HEALTH വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്, അറിഞ്ഞോ?

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്, അറിഞ്ഞോ?

വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ് പ്രൈവസിയുടെ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നതാണ് പുതിയ മാറ്റം . ഗ്രൂപ്പുകൾ വലുതാക്കുക, അവർ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിൽ അയച്ച സന്ദേശങ്ങൾ ഡീലിറ്റ് ചെയ്യാൻ അഡ്മിൻമാർക്ക് അനുവാദം നൽകൽ എന്നിവ ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി അപ്ഡേറ്റുകൾ വരുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ. ഗ്രൂപ്പുകൾ വാട്ട്സ്ആപ്പിന്‍റെ അവിഭാജ്യ ഘടകമാണ്. ഇതിൽ അഡ്മിൻമാർക്ക് കൂടുതൽ റോളുകൾ നല്കുന്ന അപ്ഡേറ്റാണ് ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത്. വരുത്തിയ മാറ്റങ്ങൾ അവതരിപ്പിക്കാനായതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും മെറ്റ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാനാകുമെന്നും ഒരു വ്യക്തിയെ ഗ്രൂപ്പിൽ ചേർക്കണോ വേണ്ടയോ എന്നും അഡ്മിൻമാർ ആണ് തീരുമാനിക്കുന്നത്. ഈ ടൂളിന്‍റെ പ്രാധാന്യം മനസിലാകുന്നത് ആളുകൾക്ക് അവരുടെ ഏറ്റവും അടുപ്പമുള്ള സംഭാഷണങ്ങൾ നടത്തുന്ന ഗ്രൂപ്പുകളിലെത്തുമ്പോഴാണ്. ആർക്കൊക്കെ അംഗമാകാം, ആർക്കൊക്കെ വരാൻ പാടില്ല എന്നത് അഡ്മിൻമാർക്ക് എളുപ്പത്തിൽ തീരുമാനിക്കാനാകും. കമ്മ്യൂണിറ്റികളുടെയും അവയുടെ വലിയ ഗ്രൂപ്പുകളുടെയും വളർച്ചയ്ക്കൊപ്പം, ഉപയോക്താക്കൾക്ക് ഏതൊക്കെ ഗ്രൂപ്പുകളാണ് പൊതുവായുള്ളതെന്ന് അറിയാനുള്ള സംവിധാനവുമുണ്ട് നിലവിൽ

Also Read :   മഴകാരണം മുടങ്ങിയ ഐപിഎൽ ഫൈനൽ ഇന്ന്