ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സ്റ്റോര്‍ മുംബൈയിലെ ബികെസി ബിസിനസ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി ആപ്പിള്‍ മേധാവി ടിം കുക്ക് മുംബൈയില്‍ എത്തുമെന്നാണ് വിവരം.
കമ്പനി ഇന്ത്യയില്‍ 25 വര്‍ഷക്കാലം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക സ്റ്റോര്‍ ആരംഭിക്കുന്നത്.20,000 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന സ്റ്റോര്‍ ആണിത്.
പ്രതിമാസം 42 ലക്ഷം രൂപയാണ് ഈ കെട്ടിടത്തിന് ആപ്പിള്‍ നല്‍കേണ്ട വാടക. 18 ഓളം ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീം ആയിരിക്കും ആപ്പിള്‍ സ്റ്റോറിലുണ്ടാവുക.
മുംബൈയില്‍ സ്റ്റോര്‍ തുറക്കുന്നതിന് പിന്നാലെ ഏപ്രില്‍ 20 ന് ഡല്‍ഹിയിലും ആപ്പിള്‍ സ്റ്റോര്‍ തുറക്കും. ഇന്ത്യയിലെത്തുന്ന ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക